Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി റജിസ്ട്രേഷൻ 25ന് പുനരാരംഭിക്കും

gst

തിരുവനന്തപുരം∙ വ്യാഴാഴ്ച നിർത്തിവച്ച വ്യാപാരികളുടെ ജിഎസ്ടി റജിസ്ട്രേഷൻ 25നു പുനരാരംഭിക്കുമെന്നു വാണിജ്യ നികുതി വകുപ്പ് അറിയിച്ചു. ജൂലൈ ഒന്നിനു മുൻപു റജിസ്റ്റർ ചെയ്യണം.

സംശയങ്ങൾ പരിഹരിക്കാൻ ജില്ലാ ആസ്ഥാനങ്ങളിൽ സഹായകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാറ്റ് റജിസ്ട്രേഷനുള്ള വ്യാപരികൾ 30നു മുൻപ് സി, എഫ് ഫോമുകളും ഇ1, ഇ2 സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. സമയം നീട്ടിനൽകില്ല.