Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയൻ വീസയ്ക്ക് ഓൺലൈൻ അപേക്ഷ

മെൽബൺ ∙ ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിലേക്കുള്ള സന്ദർശക വീസയ്ക്ക് ഓൺലൈൻ ആയി അപേക്ഷിക്കാൻ സൗകര്യമൊരുങ്ങി. ജൂലൈ ഒന്നിന് നിലവിൽ വരുമെന്ന് ഓസ്ട്രേലിയ അറിയിച്ചു.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല യാത്രാ കേന്ദ്രങ്ങളിലൊന്നായി ഓസ്ട്രേലിയ മാറിയ സാഹചര്യത്തിൽ, വീസയ്ക്കുള്ള കാത്തിരിപ്പിനു നീളം കുറയ്ക്കാനാണ് ഓൺലൈൻ സൗകര്യം എർപ്പെടുത്തുന്നത്.ഇക്കൊല്ലം ആദ്യ നാലു മാസത്തിൽ 65000 ഇന്ത്യക്കാർക്ക് ഓസ്ട്രേലിയ സന്ദർശക വീസ നൽകിയിട്ടുണ്ട്.