Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ 40 വിമാനത്തിന് സ്പൈസ്ജെറ്റ് ഓർഡർ

Spicejet

പാരിസ് ∙ ബോയിങ്ങിന്റെ പുതിയ വിമാനമായ ‘737 മാക്സ് 10’ വിമാനങ്ങൾക്ക് ഇന്ത്യയിൽ നിന്നു വമ്പൻ ഓർഡർ. നിരക്കു കുറഞ്ഞ സർവീസ് നടത്തുന്ന സ്പൈസ് ജെറ്റ് ആണ് ഏതാണ്ട് 470 കോടി ഡോളറിന്റെ (30550 കോടി രൂപ) കരാറിൽ ഒപ്പുവച്ചത്.

മാക്സ് 737 ശ്രേണിയിൽ 100 വിമാനങ്ങൾ വാങ്ങാൻ ജനുവരിയിൽ കമ്പനി കരാറിലെത്തിയിരുന്നു. ഇതിൽ 20 എണ്ണത്തിനു പകരം 737 മാക്സ് 10 വാങ്ങും. പുതിയ ഓർഡർ ആയി 20 എണ്ണവും വാങ്ങും. 190–230 സീറ്റുള്ള വിമാനമാണ് മാക്സ് 10.