Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഎൻജി കയറ്റുമതി നിയന്ത്രിക്കും: ഓസ്ട്രേലിയ

AUSTRALIA-US-DIPLOMACY ഓസിസ് പ്രധാനമന്ത്രി മാൽകം ടേൺബുൾ

കാൻബറ ∙ അടുത്ത വർഷം മുതൽ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ കയറ്റുമതി നിയന്ത്രിക്കുമെന്ന് ഓസ്ട്രേലിയ. ആഭ്യന്തര വിപണിയിൽ ഇന്ധനവിലയും ഊർജ നിരക്കും ഉയരുന്നതു കണക്കിലെടുത്താണു നടപടി. എൽഎൻജി കയറ്റുമതിയിൽ ഖത്തറിനെ പിന്തള്ളി ഒന്നാം സ്ഥാനം നേടാൻ ഇരിക്കവേയാണ് ഓസ്ട്രേലിയയുടെ തീരുമാനം.

കൂടുതൽ പ്രകൃതിവാതക പര്യവേക്ഷണവും പുതിയ കൽക്കരി ഖനികൾ ആരംഭിക്കുന്നതും സർക്കാർ തടഞ്ഞിരിക്കുകയാണ്.‘‘ ഓസ്ട്രേലിയയിൽ ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകം ഇവിടത്തേക്കാൾ കുറഞ്ഞ നിരക്കിൽ ജപ്പാൻകാർ ഉപയോഗിക്കുന്നത് അനുവദിക്കാൻ കഴിയില്ല’’– ഓസിസ് പ്രധാനമന്ത്രി മാൽകം ടേൺബുൾ പറഞ്ഞു.

related stories