Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ സ്ഥാപിച്ച ‘പ്ലാസ്റ്റിക്‌ ബോട്ടില്‍ റിസൈക്കിളിങ് മെഷീൻ’ ഉദ്ഘാടനം ചെയ്തു

Kochi-Metro-Recylcing-Machine സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് കൊച്ചി മെട്രോ സ്ഥാപിച്ച ആദ്യ പ്ലാസ്റ്റിക്‌ ബോട്ടില്‍ റിസൈക്കിളിങ് മെഷീനിന്‍റെ ഉദ്ഘാടനം പാലാരിവട്ടം സ്റ്റേഷനില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോർജും സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒ വി.ജി. മാത്യുവും ചേർന്ന് നിര്‍വഹിക്കുന്നു. (ചിത്രത്തിന് കടപ്പാട്: കൊച്ചി മെട്രോ ഫേസ്ബുക് പേജ്)

കൊച്ചി ∙ നഗരത്തിന് ഹരിതമുഖം നൽകാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് കൊച്ചി മെട്രോ സ്ഥാപിച്ച ആദ്യ ‘പ്ലാസ്റ്റിക്‌ ബോട്ടില്‍ റിസൈക്കിളിങ് മെഷീനിന്‍റെ’ ഉദ്ഘാടനം പാലാരിവട്ടം സ്റ്റേഷനില്‍ കെഎംആര്‍എൽ എംഡി ഏലിയാസ് ജോർജും സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒ വി.ജി. മാത്യുവും ചേർന്നു നിര്‍വഹിച്ചു. മെട്രോ യാത്രക്കാരല്ലാത്തവര്‍ക്കും ഈ സേവനം ഉപയോഗിക്കാം. അധികം വൈകാതെ കൂടുതല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ സ്റ്റേഷനുകളിലും ഈ സേവനം ലഭ്യമാക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു.

മറ്റു സ്ഥാപനങ്ങളും കൊച്ചി മെട്രോയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി കേരളത്തിലുടനീളം റിസൈക്കിളിങ് മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോർജ് അഭിപ്രായപ്പെട്ടു.