Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് ഇന്ത്യൻ ബാങ്കിന് 6.74% ലാഭ വർധന

South Indian Bank

കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്ക് ഏപ്രിൽ – ജൂൺ ത്രൈമാസത്തിൽ 101.47 കോടി രൂപ ലാഭമുണ്ടാക്കി. മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 6.74% വർധന.

പ്രവർത്തന ലാഭം 120 കോടി രൂപ (46.25%) വർധന നേടി. മൊത്തം ബിസിനസ് 1,13,055 കോടി രൂപയായി. 13.15% വർധന. നിഷ്ക്രിയ ആസ്തികൾ ഉയർത്തിയ വെല്ലുവിളി പരിഹരിക്കാനായെന്നും ബാങ്ക് മേധാവി വി.ജി.മാത്യു പറഞ്ഞു.