Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ ഇന്ത്യ ഒന്നാമത്

FACEBOOK-DATA/

ഉപയോക്താക്കളുടെ എണ്ണത്തിലും ഉപയോഗത്തിലും യുഎസിനെ മറികടന്ന് ഫെയ്സ്ബുക്കിൽ ഇന്ത്യ ഒന്നാമത്. പരസ്യദാതാക്കൾക്കു ഫെയ്സ്ബുക്ക് നൽകിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ മുന്നേറ്റം പരാമർശിച്ചിരിക്കുന്നത്.

വ്യാഴാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയിലെ സജീവ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 24.1 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള യുഎസിൽ നിന്നുള്ള സജീവ ഫെയ്സ്ബുക്ക് ഉപയോക്താക്കൾ 24 കോടിയും. ലോകമെങ്ങും നിന്നുള്ള ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 200 കോടി തികഞ്ഞതായുള്ള പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തിയത്.

ബ്രസീൽ ആണു മൂന്നാം സ്ഥാനത്ത്. അതേ സമയം, ഫെയ്സ്ബുക്ക് മെസഞ്ചറിന്റെ ലൈറ്റ് പതിപ്പായ മെസഞ്ചർ ലൈറ്റ് ഫെയ്സ്ബുക്ക് ഇന്ത്യയിലും അവതരിപ്പിച്ചു. ഫയൽ സൈസും റാം ഉപയോഗവും ഏറെ കുറവുള്ള മെസഞ്ചർ ലൈറ്റ് മറ്റു രാജ്യങ്ങളിൽ നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യയിൽ ഇതുവരെ അവതരിപ്പിച്ചിരുന്നില്ല.