Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലയൻസിന്റെ കരുത്തിൽ ഓഹരി കുതിച്ചു

മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലയിലുണ്ടായ കയറ്റം വിപണിക്ക് കരുത്തായി. സെൻസെക്സ് 124.49 പോയിന്റ് കൂടി 32,028.89ലും നിഫ്റ്റി 9900 ന് മുകളിൽ 9915.25 ലും അവസാനിച്ചു. വർധന 41.95 പോയിന്റ്.

റിലയൻസ് ഓഹരിവില 3.76% ഉയർന്നു. എന്നാൽ മറ്റ് ടെലികോം കമ്പനികളുടെ വിലകൾ താഴുകയും ചെയ്തു. ജിയോ ഫോണിന്റെ വരവാണു കാരണം. ഈ ആഴ്ച സെ‍ൻസെക്സിൽ എട്ടു പോയിന്റിന്റെ വർധന മത്രമാണ് ഉണ്ടായത്. നേട്ടം കൈവരിച്ച മറ്റൊരു ഓഹരി വിപ്രോയാണ്. വർധന 6.47%.