Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ മോഷൻ സ്റ്റിൽസ് പ്ലേ സ്റ്റോറിൽ

സ്വന്തമായി ജിഫ് അനിമേഷനുകളുണ്ടാക്കാൻ സഹായിക്കുന്ന ഗൂഗിളിന്റെ മോഷൻ സ്റ്റിൽസ് ആപ് ആൻഡ്രോയ്ഡിലുമെത്തി. ഐഒഎസ് ഉപയോക്താക്കൾക്കു മാത്രം ലഭിച്ചിരുന്ന ആപ് കഴിഞ്ഞ ദിവസമാണു ഗൂഗിൾ പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചത്. ആപ് വഴി ചലിക്കുന്ന ചിത്രങ്ങൾ എളുപ്പത്തിൽ സൃഷ്ടിക്കാം. ഇവ പിന്നീട് ജിഫ് ആയോ വിഡിയോ ആയോ സേവ് ചെയ്തു സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഷെയർ ചെയ്യാനും സാധിക്കും.