Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറച്ചിക്കോഴി വില പറന്നിറങ്ങുന്നു

chicken

മണ്ണാർക്കാട്∙ മന്ത്രി പ്രഖ്യാപിച്ച വിലയിലേക്ക് ഇറച്ചിക്കോഴി പറന്നിറങ്ങുന്നു. ഇന്നലെ കിലോഗ്രാമിന് 89 രൂപയ്ക്കായിരുന്നു ചില്ലറ വിൽപ്പന. മൊത്ത വില 75 മുതൽ 78 രൂപ വരെയാണ്. ജിഎസ്ടി വന്ന ശേഷം നികുതിയില്ലാതായ ഇറച്ചിക്കോഴി 87 രൂപയ്ക്കു വിൽക്കണമെന്നാണു ധനമന്ത്രി ടി.എം. തോമസ് ഐസക് ആവശ്യപ്പെട്ടത്. 

മന്ത്രിയുടെ പ്രഖ്യാപനവും വിലയും തമ്മിൽ ബന്ധമില്ലെന്നും കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതാണു വില താഴാൻ കാരണമെന്നും വ്യാപാരികളും കർഷകരും പറയുന്നു. 

ആഭ്യന്തര ഫാമുകളിൽ കോഴി ലഭിച്ചു തുടങ്ങിയതും വിലക്കുറവിനു കാരണമായി. തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്കോഴി വരുന്നതു ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

കർക്കടക മാസമായതും കോഴിക്കു മാരകരോഗമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണവുമാണ് ഉപഭോഗം കുറച്ചത്. ചരക്കുസേവന നികുതി വരും മുൻപ് 110–120 രൂപയുണ്ടായിരുന്ന കോഴി വില പിന്നീട് 140രൂപയിലേക്കു പറന്നുയർന്നു.