Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈഫൈക്ക് മാത്രമുള്ള പ്ലാനുമായി ബിഎസ്എൻഎൽ

പാലക്കാട്∙ബിഎസ്എൻഎൽ വൈഫൈ ഹോട്സ്പോട്ടുകളിൽ നിന്നു മറ്റു മൊബൈൽ നെറ്റ്‍വർക്ക് ഉപയോക്താക്കൾക്കും ഇനി വൈഫൈ ഉപയോഗിക്കാം. ഇതിനായി പ്രത്യേക പ്ലാൻ വൗച്ചറുകൾ പുറത്തിറക്കും. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും സ്വകാര്യ കമ്പനികളുടെ മോഡം ഉപയോഗിക്കുന്നവർക്കും വൗച്ചർ ഉപയോഗിച്ചു വൈഫൈ സൗകര്യം നേടാം.

വൗച്ചർ 10 രൂപ മുതൽ ലഭിക്കും. കുറഞ്ഞ നിരക്കിൽ കൂടുതൽ ഇന്റർനെറ്റ് ഉപയോഗം ലഭ്യമാക്കാനാണു നീക്കം. സെപ്റ്റംബറിൽ തുടക്കമാകും. 4 ജി നെറ്റ്‍വർക്കിനേക്കാൾ വേഗം ലഭിക്കുന്ന 4 ജി പ്ലസ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ബിഎസ്എൻഎൽ റീചാർജ് കൂപ്പൺ ലഭിക്കുന്ന എല്ലാ കടകളിലും വൗച്ചർ എത്തിക്കും. ഓൺലൈൻ വഴിയും റീചാർജ് ചെയ്യാം. റീ ചാർജ് ചെയ്യാനും ഇന്റർനെറ്റ് വേഗവും ഉപയോഗവും പരിശോധിക്കാനും രണ്ടു മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ ഓഫറുകൾ സംബന്ധിച്ചുള്ള വിവരങ്ങളും ആപ് വഴി ലഭിക്കും.