Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഡിആർബിടി ബാങ്കിങ് ടെക്നോളജി അവാർഡ്: സൗത്ത് ഇന്ത്യൻ ബാങ്കിന് രണ്ട് പുരസ്കാരങ്ങൾ

south-indian-bank സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യുവും സീനിയർ ജനറൽ മാനേജർ ടി.ജെ. റാഫേലും ചേർന്ന് റിസർവ് ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർമാരായ സുദർശൻ സെൻ, എസ്. ഗണേഷ് കുമാർ എന്നിവരിൽ നിന്ന് പുരസ്കാരങ്ങൾ സ്വീകരിക്കുന്നു.

ഹൈദരാബാദ്∙ ഐഡിആർബിടി ബാങ്കിങ് ടെക്നോളജി എക്സലൻസ് അവാർഡ്സ് 2016-17ൽ സൗത്ത് ഇന്ത്യൻ ബാങ്ക് മികച്ച ബാങ്കിനുള്ള രണ്ട് പുരസ്കാരങ്ങൾ നേടി. ചെറുകിട ബാങ്ക് വിഭാഗത്തിൽ ഡിജിറ്റൽ ബാങ്കിങ്ങിലെ മികവും ഐടി ഇക്കോസിസ്റ്റത്തിലെ പ്രകടനവുമാണു മികച്ച ബാങ്ക് പുരസ്കാരങ്ങൾക്കു സൗത്ത് ഇന്ത്യൻ ബാങ്കിനെ അർഹമാക്കിയത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർമാരായ സുദർശൻ സെൻ, എസ്. ഗണേഷ് കുമാർ എന്നിവരാണു പുരസ്കാരങ്ങൾ സമ്മാനിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യുവും സീനിയർ ജനറൽ മാനേജർ ടി.ജെ. റാഫേലും ചേർന്നു പുരസ്കാരങ്ങൾ സ്വീകരിച്ചു.

ഇന്ത്യൻ ബാങ്കിങ്, സാമ്പത്തിക രംഗത്തെ ഫലവത്തായ സാങ്കേതികവൽക്കരണത്തിന്റെയും നവീകരണത്തിന്റെയും മികച്ച സൂചകങ്ങളാണു ബാങ്കിങ് ടെക്നോളജി എക്സലൻസ് അവാർഡുകൾ. റിസർവ് ബാങ്കിനാൽ സ്ഥാപിതമായ ഐഡിആർബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആന്റ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി) ബാങ്കിങ് സാങ്കേതിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമുഖ സ്ഥാപനമാണ്.