Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊബർ: ലണ്ടനിലെ ലൈസൻസിന് ഭീഷണി

Uber-mobile.jpg.image.784.410

ലണ്ടൻ ∙ ലണ്ടനിൽ പ്രവർത്തിക്കുന്നതിന് മൊബൈൽ ആപ് അധിഷ്ഠിത ടാക്സി സേവനദാതാവായ ഊബറിനു തിരിച്ചടി. ഈ മാസം 30 നു ലൈസൻസ് തീരും. എന്നാൽ പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണു ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ (ടിഎഫ്എൽ) അധികൃതർ. ലണ്ടനിൽ സേവനം നൽകുന്നതിന് ഊബർ ലണ്ടൻ ലിമിറ്റഡ് അനുയോജ്യമല്ലെന്ന നിലപാടിലാണു ടിഎഫ്എൽ. പൊതുജന സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേ‌റെ പ്രശ്നങ്ങളുള്ളതിനാലാണു നടപടിയെന്നു ടിഎഫ്എൽ പറയുന്നു. എന്നാൽ ടിഎഫ്എൽ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് ഊബർ കമ്പനി പറഞ്ഞു. പുതിയ ആശയങ്ങൾ നടപ്പാക്കുന്ന കമ്പനികൾക്കു വിലക്ക് ഏർപെടുത്തുന്ന നടപടിയാണിതെന്നും ഇവർ ആരോപിച്ചു. ലണ്ടനിൽ 35 ലക്ഷം പേർ ഊബർ ആപ് ഉപയോഗിക്കുന്നുണ്ട്. ഡ്രൈവർമാരുടെ എണ്ണം 40,000. അപ്പീൽ നൽകാൻ ഊബറിനു 21 ദിവസം സമയമുണ്ട്. അതുവരെ പ്രവർത്തിക്കാനാവും.