Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫോസിസ് ഓഹരി മടക്കിവാങ്ങൽ: നവംബർ ഒന്ന് അടിസ്ഥാന തീയതി

INFOSYS-RESULTS/

ന്യൂഡൽഹി ∙ ഇൻഫോസിസിന്റെ ഓഹരികൾ മടക്കിവാങ്ങുന്ന (ബൈബാക്ക്) നടപടിയുടെ അടിസ്ഥാന തീയതിയായി ഈവർഷം നവംബർ ഒന്ന് കമ്പനി പ്രഖ്യാപിച്ചു. 13000 കോടി രൂപയുടെ ഓഹരികളാണ് മടക്കിവാങ്ങുന്നത്.

നവംബർ ഒന്നിന് ഓഹരികൾ കൈവശമുള്ളവർക്കായിരിക്കും പദ്ധതിയിൽ പങ്കെടുക്കാൻ അർഹത. ബൈബാക്ക് പദ്ധതിക്ക് ഓഗസ്റ്റ് 19ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകാരം നൽകിയിരുന്നു.  ഓഹരിയുടമകളുടെ  അംഗീകാരം ഇന്നലെ ലഭിച്ചു. 36 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇൻഫോസിസ് ഓഹരികൾ മടക്കിവാങ്ങുന്നത്. ഓഹരിയൊന്നിന് 1,150 രൂപ പ്രകാരം 11.3 കോടി ഓഹരികളാണ് സമാഹരിക്കുക.

തീയതി പ്രഖ്യാപനം ഇൻഫോസിസ് ഓഹരികൾക്ക് വിപണിയിൽ ഒന്നേകാൽ ശതമാനം മൂല്യവർധന നൽകി. ബിഎസ്ഇയിൽ വില 1.29% ഉയർന്ന് 935.60 രൂപയ്ക്കായിരുന്നു ക്ലോസിങ്. ഒരുഘട്ടത്തിൽ ഓഹരിവില 946 രൂപയ്ക്ക് അടുത്തെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിൽ ഓഹരിവില 1.25% ഉയർന്ന് 935.45 രൂപയിൽ ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ 2.61 ലക്ഷം ഓഹരികളും എൻഎസ്ഇയിൽ 35 ലക്ഷം ഓഹരികളുമാണ് ഇന്നലെ കൈമറിഞ്ഞത്.