Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎല്ലിന് ‘കേരള ബംപർ’

bsnl-logo-image

കൊല്ലം ∙ കേരളത്തിൽ ഒരു കോടി ഉപയോക്താക്കളെ സ്വന്തമാക്കി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. കഴിഞ്ഞ ദിവസമാണു കേരള സർക്കിളിലെ ആകെ ബിഎസ്എൻഎൽ കണക്‌ഷനുകൾ ഒരു കോടി കടന്നത്. നിലവിൽ 1,00,00,061 കണക്‌ഷനുകളായി. ഇതിൽ 97.6 ലക്ഷം പ്രീപെയ്ഡും 2.4 ലക്ഷം പോസ്റ്റ് പെയ്ഡുമാണ്. കഴിഞ്ഞ ദിവസം 7113 കണക്‌ഷനുകൾ കൂടി നൽകിയാണ് ബിഎസ്എൻഎൽ കോടി ക്ലബിൽ അംഗത്വം നേടുന്നത്.

ജൂലൈ മാസം അവസാനം 95 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നപ്പോഴാണ് ഒരു കോടി ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം ബിഎസ്എൻഎൽ കേരള ചീഫ് ജനറൽ‍ മാനേജർ ഡോ. പി.ടി. മാത്യു നടത്തിയത്. ബിഎസ്എൻഎൽ ദിനമായ ഒക്ടോബർ ഒന്നിനകം ഒരു കോടി ഉപയോക്താക്കളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒക്ടോബർ ആദ്യ വാരങ്ങളിലും ഒരു കോടിയുടെ തൊട്ടടുത്തായിരുന്നു ഉപയോക്താക്കളുടെ എണ്ണം.

പുതിയ അൺലിമിറ്റഡ് ഡേറ്റാ പ്ലാനുകളും കോൾ ഓഫറുകളുമാണു ബിഎസ്എൻഎല്ലിനെ ഈ നേട്ടത്തിലേക്കെത്തിച്ചെതെന്ന് അധികൃതർ പറയുന്നു. രാജ്യത്താകെ 11 കോടിയോളമാണ് ബിഎസ്എൻഎൽ കണക്‌ഷനുകൾ. രാജ്യത്തെ ഏറ്റവും ലാഭകരമായ സർക്കിളുകളിലൊന്നാണു കേരളം.