Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസം ഒരു ജിബി: കേരള പ്ലാനുമായി ബിഎസ്എൻഎൽ

bsnl-logo-image-2

കൊല്ലം ∙ രാജ്യത്തെവിടെയും പരിധിയില്ലാതെ വിളിക്കാനും ദിവസം ഒരു ജിബി ഡേറ്റ ഉപയോഗിക്കാനും സാധിക്കുന്ന 446 രൂപയുടെ കേരള പ്ലാനുമായി ബിഎസ്എൻഎൽ. 84 ദിവസത്തേക്കാണു പ്ലാനിൽ സൗജന്യ ഉപയോഗം ലഭിക്കുക. എല്ലാ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കളെയും ലക്ഷ്യമിട്ടു പുറത്തിറക്കിയിരിക്കുന്ന പ്ലാൻ 20നു നിലവിൽ വരും.

മൊബൈൽ ഫോണിൽ നിന്ന് PLAN KERALA എന്ന സന്ദേശം 123 എന്ന നമ്പറിലേക്ക് അയച്ചും കേരള പ്ലാൻ ആക്ടിവേറ്റ് ചെയ്യാം. 446 രൂപയ്ക്കു പകരം 377.97 രൂപ മാത്രമേ ഇങ്ങനെ ചെയ്താൽ ചെലവു വരൂ. 20 മുതൽ വേണം സന്ദേശം അയക്കാൻ. കേരള പ്ലാനിലൂടെ പ്രധാന മൊബൈൽ സേവനദാതാക്കൾ നൽകി വരുന്ന സേവനങ്ങളോടു കിടപിടിക്കുന്ന തരത്തിൽ കോംബോ ഓഫർ കേരളത്തിൽ അവതരിപ്പിക്കുകയാണു ബിഎസ്എൻഎൽ.

ബിഎസ്എൻഎൽ ദീപാവലി ഓഫറായി പുറത്തിറക്കിയിരിക്കുന്ന ഡബിൾ ടോക്ടൈം ഓഫറുകൾ 21വരെയും ലഭ്യമാകും. 290, 390, 590 രൂപയ്ക്കു യഥാക്രമം 435, 585, 885 രൂപയുടെ സംസാര മൂല്യം ലഭ്യമാകുന്നതാണു ഓഫർ. ദീപാവലി ഡബിൾ ഓഫറിലെ 290 രൂപ ഓഫർ വഴി കുറഞ്ഞ തുകയ്ക്ക് ഇപ്പോൾ കേരള പ്ലാൻ സ്വന്തമാക്കാനും ഉപയോക്താക്കൾക്കു സാധിക്കും. 21നു മുൻപു 290 രൂപ റീചാർജ് ചെയ്താൽ 435 രൂപ സ്വന്തമാക്കാം. തുടർന്നു 123 നമ്പറിലേക്ക് മെസേജ് അയച്ചു കേരള പ്ലാൻ ആക്ടിവേറ്റ് ആക്കാം. ഒരു കാര്യം ശ്രദ്ധിക്കണമെന്നു മാത്രം. 21നു മുൻപു 290 രൂപയ്ക്കുള്ള റീചാർജ് ചെയ്യണം. 20 മുതലേ കേരള പ്ലാൻ സന്ദേശം അയക്കുകയും ചെയ്യാവൂ.