Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫോസിസിന്റെ രണ്ടാംപാദ ഫലം 24ന്

ന്യൂഡൽഹി ∙ സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ ഫലം 24നു പ്രഖ്യാപിക്കുമെന്ന് ഇൻഫോസിസ് അറിയിച്ചു. സാധാരണയിൽ നിന്ന് രണ്ടു ദിവസം വൈകിയാണ് പ്രഖ്യാപനം. മുഖ്യ എതിരാളികളായ ടാറ്റ കൺസൽറ്റൻസി സർവീസസിന്റെയും വിപ്രോയുടെയും ഫല പ്രഖ്യാപനം വന്നുകഴിഞ്ഞു. 24ന് വൈകിട്ടു 3.45നു പ്രഖ്യാപനം നടത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഓഹരി വിപണനം കഴിഞ്ഞുള്ള സമയമാണിതെന്ന പ്രത്യേകതയുമുണ്ട്. സാധാരണ രാവിലെയായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്.