Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎൽ വൈഫൈ ഹോട്സ്പോട്ട് 7 മാസത്തിനകം

bsnl-logo

തിരുവനന്തപുരം∙ സംസ്ഥാനത്ത് 2266 വൈഫൈ ഹോട്‌സ്‌പോട്ടുകൾ സ്ഥാപിക്കുന്ന ജോലി ഏഴു മാസത്തിനകം പൂർത്തിയാക്കുമെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി.മാത്യൂസ് അറിയിച്ചു. 19.21 ലക്ഷം കണക്‌ഷനുകൾ ആധാറുമായി ബന്ധിപ്പിച്ചു. മൊബൈൽ വികസനത്തിന്റെ ഭാഗമായി പുതിയ 855 2ജി മൊബൈൽ ടവറുകളും 1083 3ജി മൊബൈൽ ടവറുകളും 662 4ജി മൊബൈൽ ടവറുകളും സ്ഥാപിക്കുന്ന പദ്ധതി അടുത്ത മാർച്ചോടു‌ കൂടി പൂർത്തിയാക്കും.

സംസ്ഥാനത്തു ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇതിൽ 97.8 ലക്ഷം പ്രീപെയ്ഡ് വരിക്കാരും 2.4 ലക്ഷം പോസ്റ്റ്പെയ്ഡ് വരിക്കാരും ഉൾപ്പെടുന്നു. പ്രതിമാസം 24% മൊബൈൽ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്കു നമ്പർ പോർട്ട് ചെയ്യുന്നു. മറ്റു കണക്‌ഷനുകളിലേക്കു പോർട്ടബിലിറ്റി നിരക്ക് 12% മാത്രമാണ്.

∙എത്തിസലാത്തുമായി സഹകരിച്ച് പ്രീപെയ്ഡ് വരിക്കാർക്ക് യുഎഇയിൽ രാജ്യാന്തര റോമിങ് സൗകര്യം ഏർപ്പെടുത്തും.
∙മറ്റു രാജ്യങ്ങളിലേക്കുള്ള റോമിങ് സൗകര്യം ഉടൻ ലഭ്യമാക്കും.
∙മൈക്രോമാക്സ് കമ്പനിയുമായി സഹകരിച്ച് 4 ജി അവതരിപ്പിക്കും. ഈ ഫോണിനൊപ്പം 97 രൂപയ്ക്കു പരിധിയില്ലാത്ത കോളുകളും ഡേറ്റയും ഉപയോഗിക്കാൻ കഴിയുന്ന പ്ലാൻ. 365 ദിവസം കാലാവധിയുള്ള പ്ലാനിൽ 28 ദിവസത്തേക്കു സൗജന്യം.
∙675 രൂപ മുതൽ മുകളിലുള്ള ബ്രോഡ്ബാൻഡ് കണക്‌ഷന്റെ കുറഞ്ഞ വേഗം നവംബർ ഒന്നു മുതൽ 10 എംബിപിഎസ്.
∙മറ്റു പ്ലാനുകൾക്ക് ഇത് എട്ട് എംബിപിഎസ് ആയിരിക്കും.
∙പോസ്റ്റ്‌പെയ്ഡ് മൊബൈൽ ബില്ലുകൾ മുൻകൂറായി അടച്ചാൽ 60% വരെ ഡിസ്‌കൗണ്ട്.
∙മൊബൈൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ സൗജന്യ ഡേറ്റ ഉപയോഗത്തിന്റെ പരിധിയിൽ വർധന.