Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് കമ്പനി കൊച്ചിയിലെ രണ്ട് ഐടി കമ്പനികളെ ഏറ്റെടുത്തു

കൊച്ചി ∙ യുഎസ് കമ്പനിയായ നെട്രിക്സ് കൊച്ചിയിലെ രണ്ട് ഐടി കമ്പനികളെ ഏറ്റെടുത്തു. ക്ലൗഡ് സേവനദാതാവായ ഐഡിയാമൈൻ ടെക്നോളജീസ്, സോഫ്റ്റ്‌വെയർ കമ്പനിയായ എംപ്രസം ടെക്നോളജീസ് എന്നീ കമ്പനികളെയാണ് ഏറ്റെടുത്തത്. ഒരു വർഷത്തിനകം 150 തൊഴിൽ അവസരങ്ങൾ പുതിയതായി സൃഷ്ടിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും ഏറ്റെടുക്കൽ പ്രഖ്യാപിച്ചുകൊണ്ട് നെട്രിക്സ് എംഡി റോബ് ഡാങ് അറിയിച്ചു.

1989ൽ ഷിക്കാഗോയിൽ പ്രവർത്തനമാരംഭിച്ച നെട്രിക്സിന് യുഎസിലെ 11 മെട്രോ നഗരങ്ങളിൽ സാന്നിധ്യമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ പുണെയിൽ ഓഫിസ് തുറന്നിരുന്നു. 2007ൽ ആരംഭിച്ച ഐഡിയാമെൻ ടെക്നോളജീസ് 2013 മുതൽ ആമസോൺ വെബ്സർവീസസിന്റെ പങ്കാളിയാണ്. 2010ൽ പ്രവർത്തനം തുടങ്ങിയ എംപ്രസം ടെക്നോളജീസ് മൊബൈൽ ആപ്ലിക്കേഷൻ രംഗത്താണു സജീവം.