Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊശമറ്റം കമ്പനികൾ ലയിക്കുന്നു

കൊച്ചി ∙ കൊശമറ്റം ഗ്രൂപ്പിലെ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായ കൊശമറ്റം മാത്യു കെ. ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനിയിൽ ലയിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു. കമ്പനി നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കുന്നതിന് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവും ലഭിച്ചിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ മാത്യു കെ. ചെറിയാൻ അറിയിച്ചു.