Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മി കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട്

മുംബൈ∙ കമ്മി മൊത്തം ആഭ്യന്തര ഉൽപന്നത്തിന്റെ (ജിഡിപി) 3.2% ആയി കുറയ്ക്കണമെന്ന ലക്ഷ്യം നേടാൻ ഇന്ത്യയ്ക്കാകുമെന്ന് എസ്ബിഐ റിസർച്ച്. സർക്കാരിനു വരുമാനം ഒരു ലക്ഷം കോടിയിലേറെ രൂപ കുറയുമെങ്കിലും പൊതുമേഖലയുടെ ഓഹരി വിറ്റഴിച്ച് 72500 കോടിയും ചെലവു ചുരുക്കി 70000 കോടിയും നേടാൻ കഴിയുമെന്നാണു വിലയിരുത്തൽ. നികുതിവരുമാനത്തിൽ ഇടിവുണ്ടാകുന്നതാണ് വരുമാനം കുറയാൻ മുഖ്യകാരണം.