Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗോള വിപണി: സ്വർണ വില ഒരു മാസത്തെ ഉയർന്ന തലത്തിൽ

gold

ന്യൂയോർക്ക് ∙ ആഴ്ചാവസാനത്തോടെ ആഗോള വിപണിയിൽ സ്വർണ വില ഒരു മാസത്തെ ഉയർന്ന തലത്തിലെത്തി. യുഎസ് നികുതി ഘടനയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതാണ് കാരണം. ഔൺസിന് 1293.53 ഡോളറാണ് സ്വർണ വില. വെള്ളിയാഴ്ച മാത്രം വിലയിൽ 1.2% വർധനയുണ്ടായി. ഓഗസ്റ്റ് 28 ന് ശേഷം ഒരു ദിവസം വില ഇത്രയധികം വർധിച്ചതും ഇതാദ്യം. കഴിഞ്ഞയാഴ്ച 1.3% വർധന രേഖപ്പെടുത്തി.