Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വായ്പ: നഷ്ട സാധ്യത കുറവ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി ∙ വാഹന വായ്പാ തിരിച്ചടവ് മെച്ചപ്പെടുന്നതായി രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. ഈ സ്ഥിതി തുടരുമെന്നും മൂഡീസ് വിലയിരുത്തുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിതരണം നടത്തിയ വായ്പകളിൽ നഷ്ടത്തിന്റെ തോത് കുറവാണ്. വിതരണം നടത്തിയതിൽ 40 ശതമാനം വാണിജ്യ വാഹന വായ്പയാണ്. 2009–2016 കാലയളവിൽ വിതരണം നടത്തിയ വായ്പകളെ അടിസ്ഥാനമാക്കിയാണ് മൂഡീസ് റിപ്പോർട്ട് തയാറാക്കിയത്. ഉയർന്ന പലിശനിരക്കു നഷ്ട സാധ്യത വർധിപ്പിക്കും.