Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലയൻസ് കമ്യൂണിക്കേഷൻസ്: റേറ്റിങ് പിൻവലിച്ചു

ന്യൂഡൽഹി ∙ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ‘സിഎ’ റേറ്റിങ് മൂഡീസ് പിൻവലിച്ചു. ഡോളർ അധിഷ്ഠിത കടപ്പത്രങ്ങളിലെ പലിശ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് സിഎ കോർപറേറ്റ് ഫാമിലി റേറ്റിങ് പിൻവലിച്ചത്. ഈ മാസം ആറിന് 30 കോടി ഡോളറിന്റെ തിരിച്ചടവ് ബാധ്യതയാണ് കമ്പനി വരുത്തിയത്. 44,300 കോടി രൂപയുടെ കടബാധ്യതയാണ് റിലയൻസ് കമ്യൂണിക്കേഷൻസിനുള്ളത്.