Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനറ ബാങ്ക് ഉപസ്ഥാപനങ്ങളിലെ ഓഹരി വിൽക്കുന്നു

canara-bank-logo

മുംബൈ ∙ പൊതുമേഖലാ സ്ഥാപനമായ കാനറ ബാങ്ക് മൂന്നു ഉപ സ്ഥാപനങ്ങളിലെ ഓഹരി വിൽക്കുന്നു. കാനറ റൊബേക്കോ അസറ്റ് മാനേജ്മെന്റ് കമ്പനി (മ്യൂച്വൽ ഫണ്ട് കമ്പനിയാണിത്), കാൻബാങ്ക് കംപ്യൂട്ടർ സർവീസസ്, കാൻഫിൻ ഹോംസ് എന്നിവയിലെ പങ്കാളിത്തം പൂർണമായോ ഭാഗികമായോ വിറ്റഴിക്കും. ബാങ്കിന്റെ മൂലധനം വർധിപ്പിക്കാനാണ് ഈ ധന സമാഹരണം.