Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശോഭ മറീന വണ്‍, എക്സ്പീരിയന്‍സ് സെന്‍റര്‍

Sobhana Mareena

രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗ്രൂപ്പിന്‍റെ ഉടന്‍ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന സൂപ്പര്‍ ലക്ഷുറി വാട്ടര്‍ ഫ്രണ്‍ട്ട് ഫ്ളാറ്റ് സമുച്ചയം അതിന്‍റെ സവിശേഷവും അതിനൂതനവുമായ ഘടകങ്ങള്‍ കാരണം ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള അനുഭവം പ്രധാനം ചെയ്യുന്നതായിരിക്കും. മറ്റൊരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പുറവങ്കരയുടെ സഹഉടമസ്ഥതയിലാണ് രാജ്യത്തെ ഏക ബാക്വേഡ് ഇന്‍റഗ്രേറ്റഡ് റിയല്‍ എസ്റ്റേറ്റ് കമ്പനിയും പാര്‍പ്പിട നിര്‍മാണ രംഗത്തെ വിശ്വാസയോഗ്യമായ ബ്രാന്‍ഡെന്ന ഖ്യാതിയുമുള്ള ശോഭ ഈ പദ്ധതി വികസിപ്പിക്കുന്നത്. കൊച്ചിയിലെ പ്രകൃതിരമണീയമായ മറൈന്‍ ഡ്രൈവില്‍ 16.7 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 12 ടവറുകളിലായി 1141 ലക്ഷുറി അപ്പാര്‍ട്മെന്‍റുകളാണ് ഉണ്ടാവുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും ആഡംബര ലക്ഷുറി ഫ്ളാറ്റ് സമുച്ചയമായിരിക്കും മറീന വണ്‍.

രണ്ട്, മൂന്ന്, നാല് ബെഡ്റൂമുകളുള്ള സൂപ്പര്‍ ലക്ഷുറി അപ്പാര്‍ട്മെന്‍റുകളാണ് പ്രൊജക്ടില്‍ ഉണ്ടാവുക. ആഡംബര ജീവിതശൈലി ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കാനായി അതിമനോഹരമായാണ് 2482.65 ച.അടി മുതല്‍ 3710.67 ച.അടി വിസ്തൃതിയിലുള്ള പദ്ധതിയിലെ അപ്പാര്‍ട്മെന്‍റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മറീന വണ്ണിലെ ഓരോ ഫ്ളാറ്റും വ്യത്യസ്ത ശൈലിയിലും രൂപഭംഗിയിലുമുള്ളതായിരിക്കും. പദ്ധതി മൊത്തം സവിശേഷമായ 'സി' ആകൃതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നതിനാല്‍ ഇതിലെ എല്ലാ അപ്പാര്‍ട്മെന്‍റും ജലാഭിമുഖമായിരിക്കും. ജലാഭിമുഖ ആഡംബര ഭവനം ആഗ്രഹിക്കുന്ന ഉപഭോക്താക്കളേയും നിക്ഷേപകരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കും 497 മീറ്റര്‍ വാട്ടര്‍ഫ്രണ്ടുള്ള ഈ പദ്ധതി. 5 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അര്‍ബന്‍ പാര്‍ക്കും ഈ പദ്ധതിയുടെ മറ്റൊരു സവിശേഷതയാണ്. പദ്ധതിയുടെ ആദ്യഘട്ടം 2021 ല്‍ പൂര്‍ത്തീകരിക്കും.

'കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊച്ചി സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തില്‍ ഗണ്യമായി സംഭാവന ചെയ്യുന്ന നഗരമാണ്. കൂടാതെ തങ്ങളുടെ ഇഷ്ടത്തിനും ജീവിതശൈലിക്കും അനുയോജ്യമായി നിക്ഷേപിക്കാവുന്ന പ്രോപ്പര്‍ട്ടിക്ക് വേണ്ടി അന്വേഷിക്കുന്ന എന്‍ആര്‍ഐ-കള്‍ക്ക് കൊച്ചി പ്രധാന നിക്ഷേപ കേന്ദ്രവുമാണ്. അത്തരമൊരു സ്ഥലമാണ് മറീന വണ്‍ പ്രധാനം ചെയ്യുന്നത്. ലോകോത്തര ആധുനിക സൗകര്യങ്ങളുടെയും പച്ചപ്പിന്‍റെയും പ്രകൃതിരമണീയതയുടെയും സങ്കലനമായിരിക്കും ഈ പദ്ധതി. ഇതിന്‍റെ സ്ഥാനവും ആകൃതിയും ഭൂവിസ്തൃതിയും ഈ പദ്ധതിയെ ശോഭയുടെ അഭിമാന പദ്ധതിയാക്കിയിരിക്കുകയാണ്. അതിലുപരി ഗുണനിലവാരവും വിശ്വാസ്യതയും സമയബന്ധിത കൈമാറ്റവും ഉറപ്പാക്കുകയും നിര്‍മാണ സാമഗ്രികള്‍ സ്വയം ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏക ഡെവലപ്പറുമായ ശോഭയുടേതാണ് ഈ പദ്ധതിയെന്നതും ഇതിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു,چ ശോഭ ലിമിറ്റഡ് വൈസ് ചെയര്‍മാനും എംഡിയുമായ ജെ.സി. ശര്‍മ പറഞ്ഞു.

നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനായി പ്രോജക്ട് സൈറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മറീന വണ്‍ എക്സ്പീരിയന്‍സ് സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു മ്യൂസിയവും ഡെമോ ഫ്ളാറ്റും ഉള്‍കൊള്ളുന്നതാണ് ഈ സെന്‍റര്‍. റിയല്‍ എസ്റ്റേറ്റ് നിര്‍മാണത്തിനായി മാത്രമായിട്ടുള്ളതാണ് ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യത്തേതായ ശോഭ മ്യൂസിയം. ഉപഭോക്താക്കളുടെ സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന കമ്പനിയുടെ ലോകോത്തര സാങ്കേതികവിദ്യയ്ക്കും എഞ്ചിനീയറിങ് പ്രക്രിയയ്ക്കുമുള്ള സാക്ഷ്യപത്രം കൂടിയാണ് ഈ മ്യൂസിയം. ഓഡിയോ ഗൈഡ് ഉള്‍പ്പെടെ ആശയവിനിമയത്തിനുള്ള വിവിധ ഘടകങ്ങളും സെന്‍ററില്‍ ഒരുക്കിയിട്ടുണ്ട്.

വിനോദത്തിനായി ഔട്ട്ഡോര്‍ സൗകര്യങ്ങള്‍ കൂടാതെ ക്ലബ് സൗകര്യങ്ങളും മറീന വണ്ണില്‍ സജ്ജീകരിക്കും. മള്‍ട്ടി കോര്‍ട്ടുകള്‍, ടെന്നിസ് കോര്‍ട്ട്, ആംഫിതിയറ്റര്‍, സ്കേറ്റിങ് റിങ്ക്, ബട്ടര്‍ഫ്ളൈ ട്രെയ്ല്‍, ലാപ്പ് പൂള്‍, സണ്‍ ഡെക്, ലീഷര്‍ പൂള്‍, ട്രീ പ്രോമനേഡ്, ഈവന്‍റ് പ്ലാസ, പാര്‍ട്ടി ലോണ്‍, ചില്‍ഡ്രന്‍സ് പ്ലേ പാര്‍ക്ക്, ബാര്‍ബക്യു കോര്‍ണര്‍, ജോഗിങ്ങ്, ബൈക്ക് ട്രാക്കുകള്‍, ഫിറ്റ്നസ് സ്റ്റേഷന്‍, ക്രിക്കറ്റ് പിച്ച് തുടങ്ങിയവയാണ് ഔട്ട്ഡോര്‍ സംവിധാനങ്ങള്‍. മള്‍ട്ടിപര്‍പ്പസ് ഹാള്‍, സ്ക്വാഷ് കോര്‍ട്ട്, 30 സീറ്റുള്ള മിനി തിയറ്റര്‍, ചെസ്, കാരം സലൂണുകള്‍, സ്റ്റീം, സോണ, ജിം, യോഗ ഏയ്റോബിക്സ്, ക്രെഷ്, ടേബ്ള്‍ ടെന്നിസ്, ബാഡ്മിന്‍റണ്‍, കണ്‍വീനിയന്‍സ് സ്റ്റോര്‍, ക്ലിനിക്ക് തുടങ്ങിയവയടങ്ങുന്നതായിരിക്കും ശോഭ മറീന വണ്ണിലെ ക്ലബ് സൗകര്യങ്ങള്‍.