Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോയ് ആലുക്കാസ് ഡല്‍ഹി സൗത്ത് എക്സ്റ്റന്‍ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു

joy-alukkas ജോയ് ആലുക്കാസിന്റെ പുതിയ ഷോറും ഡൽഹിയിലെ സൗത്ത് എക്സ്റ്റൻഷനിൽ ഭാരതീയ ഉദ്യോഗ വ്യാപാർ മണ്ടൽ സെക്രട്ടറി ജനറൽ വിജയ് പ്രകാശ് ജെയിൻ ഉദ്ഘാടനം ചെയ്യുന്നു. പി.ഡി.ജോസ് (എക്സിക്യൂട്ടിവ് ഡയറക്ടർ), പി.ഡി.ഫ്രാൻസിസ്(ഡി.ജി.എം. റീട്ടെയ്ൽ) എന്നിവര്‍ സമീപം

ഡല്‍ഹി ∙ ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം ഡല്‍ഹിയിലെ പ്രമുഖ വ്യാപാരകേന്ദ്രമായ സൗത്ത് എക്സ്റ്റന്‍ഷനിൽ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിലെ വിശാലമായ അകത്തളങ്ങളില്‍ ജോയ് ആലുക്കാസ് ബ്രാന്‍ഡിന്‍റെ സിഗ്നേച്ചര്‍ ജ്വല്ലറി കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നതോടൊപ്പം വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഡിസംബര്‍ 9 ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ട വ്യക്തികളും ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

സൗത്ത് എക്സ്റ്റന്‍ഷനിലേക്ക് വാതായനങ്ങള്‍ തുറക്കുന്നതില്‍ തികച്ചും ആഹ്ലാദഭരിതരാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. രാജ്യത്ത് സുപ്രധാന ഷോപ്പിങ്, ലൈഫ് സ്റ്റൈല്‍ കേന്ദ്രമായി കൊണ്ടിരിക്കുന്ന ഡൽഹിയിലെ ജനങ്ങള്‍ക്ക് ജോയ് ആലുക്കാസില്‍ നിന്നും ലോകം പ്രതീക്ഷിക്കുന്ന സിഗ്നേച്ചര്‍ ജ്വല്ലറികളും പുരസ്കാരങ്ങള്‍ നേടിയ സേവനങ്ങളും അടക്കം സമ്പൂര്‍ണ്ണ ജ്വല്ലറി ഷോപ്പിങ് സാധ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദേഹം വ്യക്തമാക്കി.

വൈവിധ്യമാര്‍ന്ന ശൈലികളുടെ ഒരു മില്യനോളം ജ്വല്ലറി ഡിസൈനുകളുടെ ശേഖരമാണ് സൗത്ത് എക്സ്റ്റന്‍ഷന്‍ ജോയ് ആലുക്കാസ് സജ്ജമാക്കിയിരിക്കുന്നത്. സ്വര്‍ണ്ണം, വജ്രം, അമൂല്യരത്നങ്ങള്‍, പ്ലാറ്റിനം, പേള്‍ ജ്വല്ലറി തുടങ്ങി പ്രശസ്തമായ ബ്രാന്‍ഡുകള്‍ക്കൊപ്പം വേദ ടെമ്പിള്‍ ജ്വല്ലറി, ലിറ്റില്‍ ജോയ് കിഡ്സ് ജ്വല്ലറി തുടങ്ങിയ ജോയ്ആലുക്കാസിന്‍റെ പ്രത്യേക ബ്രാന്‍ഡ് ശ്രേണികളും പ്രൈഡ് ഡയമണ്ട്സ് അലഗാന്‍സ പോള്‍ക്കി ഡയമണ്ട്സ്, മസാക്കി പേള്‍സ്, സെനീന ടര്‍ക്കിഷ് ജ്വല്ലറി, അപൂര്‍വ്വ ആന്‍റിക് കളക്ഷന്‍സ്, രത്ന പ്രഷ്യസ് സ്റ്റോണ്‍ ജ്വല്ലറി തുടങ്ങിയവയും അടങ്ങുന്നതാണ് ഷോറൂമിലെ വിശാലവും വിപുലവുമായ ഡിസ്പ്ലേ.

യുഎഇയില്‍ സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, സിംഗപ്പൂര്‍, മലേഷ്യ, യുകെ, ഇന്ത്യ എന്നിവിടങ്ങളില്‍ വിവിധ വ്യാപാര മേഖലകളില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ജ്വല്ലറി, മണി എക്സ്ചേഞ്ച്, ഫാഷന്‍ & സില്‍ക്സ്, ലക്ഷ്വറി എയര്‍ ചാര്‍ട്ടേഴ്സ് മാള്‍സ് റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ലോകത്താകമാനം 8000 പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന ജോയ് ആലുക്കാസ് ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ ലോകത്തിലെ മികച്ച ജ്വല്ലറി റീട്ടെയില്‍ ശൃംഖലയാണ്.