Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപാരികൾക്ക് ജിഎസ്ടി റിട്ടേൺ തിരുത്താം

തിരുവനന്തപുരം ∙ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിനായി വ്യാപാരികൾ സമർപ്പിച്ച ട്രാൻ 1 റിട്ടേണിലെ പിഴവുകൾ 27 വരെ തിരുത്താൻ അവസരമുണ്ടെന്നു സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു. ജിഎസ്ടി നിലവിൽ വരുന്നതിനു തൊട്ടുമുൻപുള്ള മാസത്തിൽ വ്യാപാരികൾ സമർപ്പിച്ച റിട്ടേണിൽ നീക്കിയിരിപ്പുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റാണ് ട്രാൻ 1 ഫോറത്തിൽ വെളിപ്പെടുത്തി ട്രാൻസിഷനൽ ക്രെഡിറ്റായി പ്രയോജനപ്പെടുത്തേണ്ടത്.

എന്നാൽ, മുൻ റിട്ടേണുകളിൽ കാണാത്ത വലിയ തുകകൾ പല വ്യാപാരികളും ട്രാൻസിഷനൽ ക്രെഡിറ്റായി ട്രാൻ-1 റിട്ടേണിൽ വെളിപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതു ജിഎസ്ടി നിയമം വ്യാപാരിക്കു നൽകുന്ന സ്വയം നികുതി നിർണയ അധികാരത്തിന്റെ ലംഘനമാണ്.