Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് ന്യൂസ് ഫീഡ് പരിഷ്കരിക്കാൻ സക്കർബർഗ്

FACEBOOK/

ന്യൂയോർക്ക് ∙ ഫെയ്സ്ബുക്കിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നു സൂചന നൽകി മാർക്ക് സക്കർബർഗിന്റെ ഫെയ്സ്ബുക് പോസ്റ്റ്.‌ ഫെയ്സ്ബുക്കിൽ സാധാരണമായി മാറിയ പരസ്യങ്ങൾക്കും മറ്റു പ്രമോഷനൽ പ്രവർത്തനങ്ങൾക്കും തടയിടുമെന്ന സൂചന പോസ്റ്റിലുണ്ട്.

ന്യൂസ് ഫീഡിന്റെ പരിഷ്കരണം ഉടനുണ്ടാകുമെന്നു സക്കർബർഗ് പറയുന്നു. ഫീഡിൽ പരസ്യങ്ങൾ, പൊതുവായുള്ള ഉള്ളടക്കങ്ങൾ എന്നിവ കുറച്ച് ഉപയോക്താവിന്റെ കൂട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരുടെ പോസ്റ്റുകൾ കൂട്ടാനാണ് പദ്ധതി. 

ആളുകൾ തമ്മിൽ കൂടുതൽ കാമ്പുള്ള ആശയവിനിമയം ഇതിലൂ‍ടെ കൈവരിക്കുമെന്നും അദ്ദേഹം പറയുന്നു. കുത്തഴിഞ്ഞ രീതിയിൽ ന്യൂസ്ഫീഡുകൾ പരസ്യങ്ങൾ, പൊതുപേജുകൾ എന്നിവയിലെ ഉള്ളടക്കങ്ങൾ കൊണ്ടു നിറഞ്ഞതായി വ്യാപകമായ പരാതിയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

‘ഈ പരിഷ്കരണങ്ങളിലൂടെ ഫെയ്സ്ബുക്കിൽ ആളുകൾ ചെലവഴിക്കുന്ന സമയം കുറഞ്ഞേക്കാം. എന്നാൽ, ആ സമയം ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ അതു ഗുണം ചെയ്യും’– പോസ്റ്റ് പറയുന്നു.