Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി ശൃംഖല വീണ്ടും അവതാളത്തിൽ

Goods and services tax - GST

തിരുവനന്തപുരം∙ റിട്ടേൺ സമർപ്പിക്കാനോ ജിഎസ്ടി നികുതി അടയ്ക്കാനോ കഴിയാതെ ജിഎസ്ടി ശൃംഖല വീണ്ടും അവതാളത്തിൽ. കോംപോസിഷൻ സ്കീം തിരഞ്ഞെടുത്ത വ്യാപാരികൾ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി ഇന്നാണ്. എന്നാൽ, ഇതിനു സൗകര്യം പോർട്ടലിൽ ലഭ്യമായതാകട്ടെ ചൊവ്വാഴ്ചയും. റിട്ടേൺ സമർപ്പിക്കാൻ വെറും മുന്നു ദിവസം മാത്രമുള്ളതിനാൽ എല്ലവാരും കൂട്ടത്തോടെ തള്ളിക്കയറിയതോടെ പോർട്ടൽ പണിമുടക്കി. മൂന്നു മണിക്കൂർ വരെ കാത്തിരുന്നാലാണു റിട്ടേൺ സമർപ്പിക്കാൻ കഴിയുന്നതെന്നു വ്യാപാരികൾ പറയുന്നു. സമർപ്പിച്ചു കഴിഞ്ഞാൽ പണമടയ്ക്കാൻ കഴിയുന്നുമില്ല. സർക്കാർ  അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വ്യാപാരികൾക്കു പിഴ നൽകേണ്ടി വരുമെന്ന് ടാക്സ് കൺസൽറ്റന്റ്സ് അസോസിയേഷൻ കേരള പ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ പറഞ്ഞു.