Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻപിഎസിൽനിന്ന് ഇനി തുക ഭാഗികമായി പിൻവലിക്കാം

ന്യൂഡൽഹി ∙ ദേശീയ പെൻഷൻ പദ്ധതിയിൽ(എൻപിഎസ്) നിന്ന് ഭാഗികമായി തുക പിൻവലിക്കാൻ പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) അനുമതി. വീട് വാങ്ങുക, ഗുരുതര അസുഖത്തിന്റെ ചികിൽസ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഇത്തരം പിൻവലിക്കൽ അനുവദിക്കുക.

എൻപിഎസ് വരിക്കാരൻ മൂന്നു വർഷം നിക്ഷേപം പൂർത്തിയാക്കിയിരിക്കണം. മൊത്തം തുകയുടെ 25 ശതമാനമാണ് പിൻവലിക്കാൻ അനുവദിക്കുക. പദ്ധതിയിൽ അംഗമായിരിക്കുന്ന കാലയളവിൽ ഇത്തരത്തിൽ പരമാവധി മൂന്നു തവണയേ പിൻവലിക്കൽ അനുവദിക്കുകയുള്ളൂ. വീട് വാങ്ങാനാണ് തുക ഉപയോഗിക്കുന്നതെങ്കിൽ സ്വന്തം പേരിൽ വേറെ വീട് ഉണ്ടായിരിക്കരുത്.