Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ–വേ ബിൽ പൊളിഞ്ഞതിന്റെ കാരണം തേടി സർക്കാർ

ന്യൂഡൽഹി ∙ ചരക്കുകടത്തിനുള്ള ഇ–വേ ബിൽ സമ്പ്രദായം സാങ്കേതികപ്പിഴവുമൂലം ആദ്യദിനം തന്നെ പരാജയപ്പെട്ട സാഹചര്യത്തിൽ ധനമന്ത്രാലയം ജിഎസ്ടി സംബന്ധിച്ച എല്ലാ സാങ്കേതിക വിദ്യകളും കൈകാര്യം ചെയ്യുന്ന ജിഎസ്ടി നെറ്റ്‌വർക്കിനോട് വിശദീകരണം തേടി. 

ഇലക്ട്രോണിക് വേ ബിൽ (ഇ–വേ ബിൽ) വീണ്ടും അവതരിപ്പിക്കും മുൻപ് സാങ്കേതിക വിദ്യ അതിന് സജ്ജമാണോ എന്ന് വിശദീകരിക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടതായി സെക്രട്ടറി ഹസ്മുഖ് ആധിയ പറഞ്ഞു. നികുതിവെട്ടിപ്പു തടയാനുള്ള സമ്പ്രദായമായ ഇ–വേ ബിൽ ഉപേക്ഷിക്കില്ലെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ വീണ്ടും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന ജിഎസ്ടിഎൻ തന്നെയാണ് ഇ–വേ ബില്ലും കൈകാര്യം ചെയ്യുന്നത്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഇ–വേ ബിൽ പോർട്ടൽ തയാറാക്കിയത്.