Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് വിവാദം: ബ്രാൻഡ് അംബാസഡർ സ്ഥാനം ഉപേക്ഷിച്ച് പ്രിയങ്ക

Priyanka Chopra

മുംബൈ ∙ ആയിരക്കണക്കിനു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിനു പിന്നാലെ നീരവ് മോദിയുടെ വജ്രാഭരണ ശാലകളുടെ ബ്രാൻഡ് അംബാസഡർ സ്ഥാനം നടി പ്രിയങ്ക ചോപ്ര ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം ജനുവരിയിലാണു പ്രിയങ്ക ചോപ്ര, നീരവ് മോദി ആഭരണശാലകളുടെ അംബാഡറായത്. കമ്പനിയുമായുള്ള തന്റെ കരാർ നേരത്തേ അവസാനിച്ചിരുന്നതായി പ്രിയങ്കയ്ക്കൊപ്പം പരസ്യചിത്രത്തിലുണ്ടായിരുന്ന നടൻ സിദ്ധാർഥ മൽഹോത്ര പ്രതികരിച്ചു.