Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ ഏകജാലക സംവിധാനം

flight

തിരുവനന്തപുരം∙ ഗൾഫ് നാടുകളി‍ൽ നിന്നു സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്നവർക്കു സ്വന്തമായി സംരംഭങ്ങളാരംഭിക്കാൻ ഏകജാലക സംവിധാനത്തിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 

സ്വയം തൊഴിൽ കണ്ടെത്താൻ 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്നു കെ.വി.അബ്ദുൽ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നൽകി. ഇതിനു സബ്സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവരോടു ബാങ്കുകളുടെ സമീപനം ശരിയല്ല. സംസ്ഥാനതല ബാങ്കേഴ്സ് സമിതികളിൽ ഇക്കാര്യം പലവട്ടം ശ്രദ്ധയിൽപെടുത്തി. പ്രവാസി പെൻഷൻ വർധിപ്പിക്കുന്നതും ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.