Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരാറുകാരുടെ ലൈസൻസ്: 31 വരെ പണമടയ്ക്കാം

തിരുവനന്തപുരം∙ പൊതുമരാമത്ത് വകുപ്പ് കരാറുകാരുടെ ലൈസൻസുകൾ പുതുക്കുന്നതിനു പിഴയോടുകൂടി പണം അടയ്ക്കാനുള്ള കാലാവധി 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. കരാറുകാരുടെ വിവിധ സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. അംഗീകാരമുള്ള ലൈസൻസ് ഉള്ളവർക്കു മാത്രമാണ് ഈ സൗകര്യം. പുതുക്കുന്നതിനുള്ള മറ്റു വ്യവസ്ഥകളിൽ മാറ്റമില്ല.