ADVERTISEMENT

സാൻഫ്രാൻസിസ്കോ∙ പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് യുഎസിലെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ല ആപ്പിളിന് വിൽക്കാൻ തീരുമാനിച്ചിരുന്നെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്ക്. എന്നാൽ ഇതു സംബന്ധിച്ച മീറ്റിങ്ങിൽ പങ്കെടുക്കാൻ ആപ്പിൾ സിഇഒ ടിം കുക്ക് തയാറായില്ലെന്നും മസ്ക് സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു. ടെസ്‌ലയുടെ വിഖ്യാതമായ ഇലക്ട്രിക് കാർ മോഡൽ 3 യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിന്റെ കാലത്തായിരുന്നു ഇത്. നിലവിൽ ടെസ്‌ലയുടെ വിപണി മൂല്യം 61600 കോടി ഡോളറാണ്. ഇതിന്റെ പത്തിലൊന്നു തുകയ്ക്കായിരുന്നു ആപ്പിളിനു വിൽക്കാൻ തീരുമാനിച്ചത്. ലക്ഷ്യം വച്ച ഉൽപാദനം നേടാതെയും ലാഭം ഉണ്ടാക്കാതെയുമാണ് 2018 വരെ ടെസ്‌ല പ്രവർത്തിച്ചത്. 

എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. ഈ വർഷം മാത്രം ടെസ്‌ലയുടെ ഓഹരിമൂല്യം  665 ശതമാനമാണു കുതിച്ചത്. ആപ്പിൾ ഇലക്ട്രിക് കാർ നിർമാണ രംഗത്തേക്കു കടക്കുന്നു എന്ന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു മസ്കിന്റെ ട്വീറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com