ADVERTISEMENT
കൊച്ചി ∙ കോവിഡ് ലോക്ഡൗണിനു ശേഷം ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായ ‘വെള്ളം’ നാളെ തിയറ്ററുകളിൽ. 5 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ചിത്രം 150 ലേറെ സ്ക്രീനുകളിലാണു റിലീസ് ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കാനും സാധ്യതയേറെ. നീണ്ട കാത്തിരിപ്പിനു ശേഷമാണു തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയായ ചിത്രം വിഷു റിലീസിന് ഒരുങ്ങുമ്പോഴാണു കോവിഡ് ലോക്ഡൗൺ വില്ലനായെത്തിയത്.പ്രജേഷ് സെൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നായകൻ ജയസൂര്യ. ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രത്തിലും ജയസൂര്യയായിരുന്നു നായകൻ; ചിത്രം: ‘സൂഫിയും സുജാതയും’.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com