Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വൈജ്ഞാനിക സമൂഹം ലക്ഷ്യമിട്ട് സംസ്ഥാന ഐടി നയം

Pressing enter button

തിരുവനന്തപുരം∙ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും പുതിയ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനും ഉദ്ദേശിച്ചുള്ള സംസ്ഥാന ഐടി നയം 2017 പ്രഖ്യാപിച്ചു. ഇതിന്റെ കരടുരൂപരേഖ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. നയരേഖയ്ക്കൊപ്പം ഓരോ മേഖലയിലും നടപ്പാക്കാനുദ്ദേശിക്കുന്ന എട്ട് ഉപനയങ്ങളുടെ രേഖകളും അവതരിപ്പിച്ചിട്ടുണ്ട്.

∙ എട്ട് ഉപനയങ്ങൾ

ഇ-ഗവേണൻസ്, ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനുള്ള മാർഗനിർദേശങ്ങൾ, വ്യവസായ പ്രോത്സാഹനം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വിനിയോഗം, നൂതന സാങ്കേതികവിദ്യകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കൽ, വൈജ്ഞാനിക സമൂഹത്തിനാവശ്യമായ മാനവ വിഭവശേഷി വർധിപ്പിക്കൽ, ഡിജിറ്റൽ സംഭരണനയം, ഉത്തരവാദിത്വപൂർണമായ സൈബർ ഉപയോഗവും സൈബർ സുരക്ഷയും എന്നിവയുമായി ബന്ധപ്പെട്ടവയാണ് എട്ട് ഉപനയങ്ങൾ. ഈ രേഖ സംബന്ധിച്ച് പൊതുജനങ്ങൾക്കും ഈ മേഖലയിലെ വിദഗ്ധർക്കും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ക്രിയാത്മക നിർദേശങ്ങളിൽ സ്വീകാര്യമാവുന്നവ അന്തിമനയത്തിൽ ഉൾപ്പെടുത്തും.

ഡിജിറ്റൽ സാങ്കേതികവിദ്യയെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്നതാണു സർക്കാരിന്റെ നയം. ഇത് ഉപയോഗിച്ചു സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കാനും എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഡിജിറ്റൽ സാങ്കേതികവിദ്യ ജനക്ഷേമത്തിനു മാത്രമല്ല ആധുനിക വ്യവസായങ്ങളുടെ ത്വരിത വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഉത്തേജനം നൽകും. ഉൽപാദന മേഖലയിൽ ഐടി സന്നിവേശിപ്പിക്കുമ്പോൾ കാര്യക്ഷമത ഉയരുന്നു. സർക്കാർ സേവനങ്ങൾ ഫലപ്രദമായി ജനങ്ങൾക്കു നേരിട്ട് എത്തിക്കുന്നതിനു കഴിയുന്നു.

വർധിച്ച തോതിലുള്ള വ്യവസായ വളർച്ച ഉറപ്പാക്കാനും സവിശേഷ പദ്ധതികൾ നടപ്പിലാക്കാനും കൂടുതൽ കാര്യക്ഷമമായ നിർവഹണ സംവിധാനം സ്ഥാപിക്കണം. പശ്ചാത്തല സൗകര്യ വികസനം, മാനവ വിഭവശേഷി വളർച്ച, വാണിജ്യ വളർച്ച എന്നീ ഘടകങ്ങൾ വിവര സാങ്കേതികവിദ്യയുടെ ഉപയോഗം ത്വരിതപ്പെടുത്തുകയും ചെയ്യും.

Your Rating: