Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിനസ് ടു ബിസിനസ് വ്യാപാർ മീറ്റ് രണ്ടുമുതൽ കൊച്ചിയിൽ

pinarayi-vijayan

തിരുവനന്തപുരം ∙   ചെറുകിട, സൂക്ഷ്്മ വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കാൻ  രണ്ടുമുതൽ നാലു വരെ കൊച്ചി ബോൾഗാട്ടി പാലസിൽ  . സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പു നടത്തുന്ന ബിസിനസ് ടു ബിസിനസ് വ്യാപാർ മീറ്റിൽ 683 ബയർമാർ റജിസ്റ്റർ ചെയ്്തു. 18 സംസ്ഥാനങ്ങളിൽ നിന്ന്് 523 ബയർമാരാണുള്ളത്്.  യുഎസ്, ഇംഗ്ലണ്ട ്, ചൈന, ഓസ്്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള  160 പേർക്കു പുറമെ  ജപ്പാനിൽ നിന്ന്് 39 പേരുടെ പ്രതിനിധി സംഘവുമെത്തും.

ബിസിനസ് ഹൗസുകൾ, ഉപയോക്താക്കൾ, വ്യാപാര സംഘങ്ങൾ, കയറ്റുമതി സംഘങ്ങൾ, വാണിജ്യ, വ്യവസായ സംഘങ്ങളുടെ പ്രതിനിധികൾ എന്നിവരാകും ബയർമാർ. രണ്ടിന്   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസംസ്കരണം, കൈത്തറി, ടെക്്സ്റ്റൈൽസ്്, തുണിത്തരങ്ങൾ, ഫാഷൻ ഡിസൈനിങ്്, ഫർണിഷിങ്്, റബർ, കയർ, കരകൗശലം, ആയുർവേദം, ഇലക്്ട്രിക്കൽ, ഇലക്്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കുകയാണു ലക്ഷ്യം.

Your Rating: