Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം കുട്ടികളുടെ സുരക്ഷിത ഭാവിക്കു വേണ്ടി

Piggy Bank

കുട്ടികളുടെ സുരക്ഷിത ഭാവിക്കായി വലിയ തുക ആവശ്യമായി വരുമെന്ന് എല്ലാവർക്കും അറിയാം. വിഷമിക്കേണ്ട, അവരുടെ ഭാവി സുരക്ഷിതമാക്കുന്ന വ്യക്തമായ പ്ലാനുകളുണ്ട്.

∙ പഠിക്കുക, എല്ലാ സാധ്യതകളും
ഒരു ട്രെയിൻ എൻജിൻ ഡ്രൈവറാകാൻ ആഗ്രഹിച്ച നിങ്ങൾ ആയിത്തീർന്നത് ഒരു എൻജിനീയർ ആണോ. നിങ്ങളുടെ കുട്ടികൾക്കും ഇതു തന്നെ സംഭവിച്ചേക്കാം. ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുക്കാനായി ആദ്യം തന്നെ എല്ലാ സാധ്യതകളും പഠിക്കുക.

∙ പഠിക്കുക, ചിലവുകളും
കോഴ്സുകളുടെ സാധ്യതകൾ പഠിക്കുന്നതുപോലെ തന്നെ അതിനാവശ്യമായ ചിലവുകളെക്കുറിച്ചും നേരത്തെ തന്നെ പഠിക്കുക.

∙ ഭാവിയിലെ ചിലവുകൾ തയാറാക്കുക
നിങ്ങളുടെ കാലത്തെ ചിലവുകളായിരിക്കില്ല, നിങ്ങളുടെ മക്കൾ പഠിക്കുമ്പോൾ. ടെക്നിക്കൽ മേഖലയിലെ വിദ്യാഭ്യാസ ചിലവ്, മെട്രോ സിറ്റികളിൽ ഏഴു വർഷം കൊണ്ട് ഇരട്ടിയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഭാവിയിലെ ചിലവുകൾ കണക്കാക്കി വേണം പദ്ധതികൾ തയാറാക്കാൻ.

∙ തുടങ്ങാം, നിക്ഷേപം
പിഗ്ഗി ബോക്സിൽ നിങ്ങളുടെ കുട്ടികൾ ചെറിയ നാണയങ്ങൾ നിക്ഷേപിക്കുന്നതുപോലെ നല്ല നല്ല പ്ലാനുകളിലും ഇപ്പോൾ തന്നെ നിക്ഷേപം തുടങ്ങാം.

∙ നിക്ഷേപം കൂടുതൽ നേട്ടമുണ്ടാക്കാൻ
കൂടുതൽ നേട്ടമുണ്ടാക്കാൻ ഇക്വിറ്റി വിപണിയിൽ നിക്ഷേപിക്കാം. 2016 മേയ് മാസത്തിലവസാനിച്ച അവസാന 15 വർഷം സെൻസെക്സ് ഓഹരികൾ 14.22 ശതമാനം നേട്ടം നിക്ഷേപകർക്കു നൽകി. അവസാന 10 വർഷത്തെ നേട്ടം 9.88 ശതമാനമാണ്.

∙ സ്ഥിരമായ നിക്ഷേപങ്ങൾ
ഓഹരി വിപണികളിലെ ചാഞ്ചാട്ടങ്ങളില്ലാതെ സ്ഥിരമായ നിക്ഷേപത്തിനായി മ്യൂച്വൽ ഫണ്ട് എസ്ഐപികൾ തിരഞ്ഞെടുക്കാം.

Your Rating: