Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിദിനം രണ്ട് ജിബി സൗജന്യ ഡേറ്റയുമായി ബിഎസ്എൻഎൽ

bsnl-logo

കൊച്ചി ∙ ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ. 339 രൂപയുടെ നിലവിലുള്ള പ്ലാൻ പരിഷ്കരിച്ചാണു പുതിയ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. 28 ദിവസമാണു കോംബോ 339 പ്ലാനിന്റെ വാലി‍ഡിറ്റി.

18 മുതൽ പുതിയ പ്ലാൻ നിലവിൽ വരും. 339 രൂപയുടെ പ്ലാനിൽ ദിവസം രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എൻഎൽ നെറ്റ‌്‌വർക്കുകളിലേക്കു പരിധിയില്ലാത്ത സൗജന്യ വിളിയും മറ്റു നെറ്റ‌്‌വർക്കുകളിലേക്കു ദിവസം 25 മിനിറ്റ് സൗജന്യ വിളിയും ലഭിക്കും.

ഫോണിൽ നിന്നു STV COMBO339 എന്ന മെസേജ് 123 എന്ന നമ്പറിലേക്ക് അയച്ചു ഓഫർ റീച്ചാർജ് ചെയ്യാം. ഇങ്ങനെ അയയ്ക്കുമ്പോൾ 294.78 രൂപ മാത്രമാണു ചെലവാകുകയെന്നു ബിഎസ്എൻഎൽ അധികൃതർ പറയുന്നു.