Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരത്തിൽ നിന്നു വീണു, നരകയാതനയിൽ എട്ട് വർഷം; കാരുണ്യം തേടി രമേശ്

Karuna-Thedi രമേശ്.

കോട്ടയം∙ കൂലി പണിക്കാരനായ ഏറ്റുമാനൂർ അരങ്ങത്തുമാലിയിൽ ജി. രമേശ് (32) മരത്തിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിലാണ്. വീഴ്ചയിൽ നട്ടെല്ലിനു പ രുക്കേറ്റു. രണ്ടു കാലുകളും ഒ‌ടിഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലും തുടർന്നു ജില്ലാ ആശുപത്രിയിലുമായി ചികിത്സയിലാണ്. മറ്റാരുടെയെ ങ്കിലും സഹായമില്ലാതെ എഴുന്നേറ്റു നിൽക്കാനോ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ രമേശിനു കഴിയില്ല. നടന്നും തുടങ്ങിയിട്ടില്ല. 

ഇതു കൂടാതെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സ തുടരുകയാണ്. എട്ടു വർഷമായി നരകയാതന തുടരുകയാണ് രമേശിന്റെ കുടുംബം. ഇതുവരെ ചികിത്സയ്ക്കായി ഏഴു ലക്ഷം രൂപയും ചെലവായി. മാസം ഏഴായിരത്തോളം രൂപ മരുന്നുകൾക്കു മാത്രമായി വേണം. ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ച് രമേശ് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: എസ്ബിഐ, പേരൂർ ശാഖ. അക്കൗണ്ട് നമ്പർ: 67315473054. IFSC - SBIW0070431. മേൽവിലാസം: ജി. രമേശ്, അരങ്ങത്തുമാലിയിൽ, കാവുപാടം, ഏറ്റുമാനൂർ, പേരൂർ, കോട്ടയം. പിൻ – 686 637. ഫോൺ– 9745114052.