Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയറ്റിനുള്ളിൽ അർബുദം, ആമിനാ ബീവി ചികിത്സാ സഹായം തേടുന്നു

aamina-beevi

സീതത്തോട് ∙ വയറ്റിനുള്ളിൽ അർബുദം ബാധിച്ച അൻപത്തൊൻപതുകാരി ചികിത്സാ സഹായം തേടുന്നു. ആങ്ങമൂഴി കാരയ്ക്കൽ വീട്ടിൽ ആമിനാ ബീവി (59) യാണ് സുമനസുകളുടെ സഹായം തേടുന്നത്. ഒരുവർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ്. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്‌ടർമാർ പറഞ്ഞിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇതിനു കഴിയാതെ വിഷമിക്കുകയാണ്. ഇവർക്ക് ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി എസ്ബിടി സീതത്തോട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 67256047473

ഐഎഫ്എസ്‌കോഡ്: എസ്ബിടി ആർ 0001003

ഫോൺ: 9061383293.