Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ക മാറ്റി വച്ച യുവാവ് കരുണ തേടുന്നു

Abhayaram

തിരുവനന്തപുരം ∙ രണ്ടു വൃക്കകളും തകരാറിലായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ യുവാവ് സൻമനസ്സുകളുടെ കരുണ തേടുന്നു. തിരുവനന്തപുരം പട്ടം സ്വദേശി അഭയറാം (38) ആണ് എറണാകുളം ലൂർദ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്.

അബുദാബിയിൽ ജോലി തേടി പോയ അഭയറാം നാലു വർഷം മുമ്പ് മടങ്ങി വന്നത് രണ്ടു കിഡ്നികളും പ്രവർത്തനം നിലയ്ക്കുന്ന അപൂർവ അസുഖവുമായിട്ടാണ്. 2011 മുതൽ ഡയാലിസിസിനു വിധേയനാവുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ്, കിംസ് ആശുപത്രി തുടങ്ങിയിടങ്ങളിൽ മാറി മാറി ചികിൽസിച്ചു.

ഡയാലിസ് ഫലവത്താകാതെ വന്നപ്പോഴാണ് അടിയന്തിരമായി കിഡ്നി മാറ്റി വയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ചത്. ഓപ്പറേഷനു എട്ടു ലക്ഷം രൂപയോളം ചെലവായി. ഇനിയും ആജീവനാന്തം ചികിൽസ വേണം. മാസം 15,000 ത്തിലധികം രൂപയുടെ മരുന്നുകൾ വേണ്ടിവരും. നിർധനനായ അഭയറാമിന് ഇതു താങ്ങാവുന്നതിലപ്പുറമാണ്. തിരുവനന്തപുരം പട്ടത്തെ ഒരു വാടകവീട്ടിലാണ് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്.

സുഹൃത്തുക്കൾ സഹായിച്ചാണ് ഇതുവരെയുള്ള ജീവിതം മുന്നോട്ടു പോയത്. മരുന്നിനും ചികിൽസയ്ക്കും വേണ്ടിവരുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്താൻ കഴിയുമെന്നറിയാതെ വിഷമിക്കുകയാണ് ഈ നിരാശ്രയ കുടുംബം.

അഭയറാമിന്റെ ഭാര്യ സൂര്യയ്ക്ക് തിരുവനന്തപുരം പനവിള എസ്ബിഐ ശാഖയിലുള്ള അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

സൂര്യ ജി ആർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പനവിള ശാഖ, തിരുവനന്തപുരം. അക്കൗണ്ട് നമ്പർ – 32172952911 ഐഎഫ്എസ്‌സി കോഡ് –SBIN0013313

വിലാസം

അഭയറാം കെ ആർ

PMRA B- 36, TC- 2/3043

മങ്ങാനൂർക്കോണം,

പട്ടം പി ഒ

തിരുവനന്തപുരം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.