Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദർശ് കരുണ തേടുന്നു

adarsh

കോട്ടയം∙ മകന്റെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി ജീവിതം മാറ്റവെച്ച അമ്മ. 19 വയസുള്ള മകനു 17 വർഷമായി വൃക്കരോഗത്തിനു ചികിത്സ നൽകി വരുകയാണ്. ഇപ്പോഴും മെഡിക്കൽ കോളജിൽ ചികിത്സ തുടരുകയാണ്. അതിരമ്പുഴ തലയിണക്കുഴി മിനി രാജുവാണ് മകൻ ആദർശിനായി ഒരായുസ് മുഴുവൻ നീക്കി വച്ചിരിക്കുന്നത്.

2013 മുതൽ ഡയാലിസിസ് ആരംഭിച്ചു. 2014 മേയ് ഒൻപതിനു കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. എന്നാൽ നിർഭാഗ്യവശാൽ മെഡിക്കൽ ഐസിയുവിൽ നിന്നു തന്നെ അണുബാധ ഉണ്ടായി. ഉടൻ തന്നെ ഒരു ഓപ്പൺ സർജറി നടത്തി. ഇതുമൂലം മാറ്റിവച്ച കിഡ്നിയുടെ പ്രവർത്തനം നില ച്ചു. ഇപ്പോൾ ആഴ്ചയിൽ മൂന്നു ഡയാലിസിസ് വീതം നടത്തിവരുകയാണ്.

ഇതിനു പുറമേ കാലിന്റെ ലിപ്പിൽ ഫ്ലൂയിഡ് കെട്ടി വീണ്ടും ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. ഇതോടെ കാലിന്റെ സ്വാധീനവും കുറഞ്ഞു. വീണ്ടും ഓപ്പറേഷനു വിധേയനാക്കിയാൽ ആദർശിനു സാധാരണ ജീവിതത്തിലേക്കു തിരികെ വരാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. വൃക്കമാറ്റവയ്ക്കൽ ശസ്ത്രക്രി യയും നടത്താൻ കഴിയും. എന്നാൽ 17 വർഷമായി തുടരുന്ന ചികിത്സ മൂലം സാമ്പത്തികമായി ഇവർ വല്ലാതെ തകർന്നു. ഇനിയുള്ള രണ്ടു ശസ്ത്രക്രിയകൾക്കു 25 ലക്ഷം രൂ പയിൽ കൂടുതൽ തുക ചെലവാകും.

ഇപ്പോൾ മരുന്നിനും മറ്റുമായി മാസന്തോറും ഇരുപതിനായിരത്തിൽ കൂടുതൽ തുക വേണം. സന്മനസുള്ളവരുടെ സഹായമാണ് ഇവരുടെ ഇനിയുള്ള ജീവിതത്തിനു താങ്ങും തണലും. ആദർശിനെ സഹായിക്കാൻ വീട്ടിലും ആശുപത്രിയിലുമായി നിൽക്കേണ്ടതിനാൽ അമ്മയ്ക്കു സ്ഥിരമായി നല്ല ജോലിക്കു പോകാനും കഴിയുന്നില്ല. വരുമാനം എല്ലാം അടയുകയും ചെലവ് കൂടിവരുകയുമാണ്. ചെറുപ്പത്തിന്റെ ചുറുച്ചുറുക്കിലേക്ക് ആദർശിനെ കൈപിടിച്ച് നടത്തിയിട്ട് വേണം അമ്മ മിനിക്കു ആശ്വസിക്കാൻ. അതിനു സഹായകമാകുംവിധം ചികിത്സയ്ക്കു സാമ്പത്തിക സഹായമാണ് ഈ കുടുംബത്തിന് ആവശ്യം.

മേൽവിലാസം: മിനി രാജു,

തലയിണക്കുഴി, അതിരമ്പുഴ (പി.ഒ),

കോട്ടയം. പിൻ കോഡ് – 686562. ഫോൺ നമ്പർ: 9645013689.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :

എസ്ബിടി അതിരമ്പുഴ ശാഖ

അക്കൗണ്ട് നമ്പർ: 67126910307

ഐഎഫ്എസ് കോഡ്: എസ്ബിടിആർ 0000112

Your Rating: