Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജിതകുമാരിക്ക് വേണ്ടത് സുമനസുകളുടെ കരുണ

ajitha

തൊടുപുഴ∙ നിസഹായവസ്ഥയുടെ കണ്ണീർ കടലിൽ ഇടുക്കി കൊച്ചറ നെറ്റിത്തൊഴു പതാലിൽ അജിതകുമാരി (46). ഹൃദയത്തിനു തകരാർ ഉണ്ടായിരുന്ന അജിത കുമാരിയ്ക്കു കഴിഞ്ഞ തവണ വിധിയുടെ പരീക്ഷണത്തിന് വീണ്ടും ഇരയാകേണ്ടി വന്നു. മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽവച്ച് നടത്തിയ പരിശോധനയിൽ ഗുരുതരശ്വാസകോശ രോഗം കണ്ടെത്തി. ഇതേ തുടർന്ന് ഓപ്പറേഷൻ ചെയ്യാൻ കഴിയില്ലെന്നു ഡോക്ടർമാർ പറഞ്ഞു.

ഇതിനു പ്രതിവിധി ജീവിതകാലം മുഴുവൻ മുടങ്ങാതെ മരുന്നു കഴിക്കണം എന്നായിരുന്നു. കണ്ണീരോടെ നാട്ടിൽ തിരിച്ചെത്തിയ അജിതകുമാരിക്കു മുന്നിൽ ജീവിതം ഒരു ചോദ്യ ചിഹ്നമായിരുന്നു. വിദ്യാർഥികളായ രണ്ടു മക്കളും അജിതകുമാരിയും മാത്രം അടങ്ങിയതാണ് കുടുംബം. ഒരു ദിവസം മാത്രം മരുന്നിനു ചിലവാകുന്ന 200 രൂപ അജിതകുമാരിയ്ക്കും കുടുംബത്തിനും വലിയ തുകയാണ്. സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

അജിതകുമാരിയുടെ പേരിൽ യൂണിയൻ ബാങ്ക് പുറ്റടിയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Union Bank Puttady Branch

Bank Account No. 626402010002314

IFSC Code- UBIN 0562645

മേൽവിലാസം

അജിതകുമാരി

പതാലിൽ

നെറ്റിത്തൊഴു പി. ഒ.

കൊച്ചറ

ഇടുക്കി