ചേർത്തല ∙ വൃക്കസംബന്ധമായ രോഗം ബാധിച്ച് പിഞ്ചുബാലന് ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ നിർധന കുടുംബം ഉദാരമതികളുടെ കനിവ് തേടുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാർഡ് ആര്യാട് കോളനിയിൽ അജിമോൻ–പ്രീതമോൾ ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള മകൻ ആനിക്കിന്റെ ചികിൽസയ്ക്കാണ് സഹായം തേടുന്നത്.
മൂത്രതടസത്തിന് പരിശോധന നടത്തിയപ്പോഴാണ് വൃക്ക സംബന്ധമായ അസുഖമുള്ളതാണ് കണ്ടത്. വൃക്കയിൽ നിന്ന് മൂത്രാശയത്തിലേക്ക് മൂത്രം എത്തിക്കുന്ന കുഴലിന് ഉണ്ടായ തടസ്സമാണ് വൃക്കയുടെ പ്രവർത്തനത്തെ ബാധിച്ചത്. വൃക്കയുടെ പ്രവർത്തനം തീരെ കുറഞ്ഞതിനാൽ അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും കൂലിപ്പണിക്കാരനായ അജിമോന് ഇതിനുള്ള തുക കണ്ടെത്തുവാൻ കഴിയുന്നില്ല.
എറണാകുളം അമൃത ആശുപത്രിയിൽ ചികിൽസയിലുള്ള ആനിക്കിന് രണ്ട് ലക്ഷത്തോളം രൂപ ചികിൽസയ്ക്ക് ആവശ്യമാണ്. സുമനസുകളുടെ സഹായങ്ങൾ അജിമോന്റെ കലവൂർ എസ്.ബി.ഐ ബാങ്കിലെ അക്കൗണ്ടിലേക്ക് അടയ്ക്കാം.
എസ്.ബി.ഐ ,
കലവൂർ.
അക്കൗണ്ട് നമ്പർ– 10535591104.
IFSC CODE- SBIN0008622
ഫോണ്‍ : 9526811183.