Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻ മരിയ ചികിൽസ സഹായം തേടുന്നു

Ann-2

തിരുനല്ലൂർ ∙ തലച്ചോറിന് മഞ്ഞപിത്തം ബാധിച്ച ആറുവയസുകാരി ആൻ മരിയ ചികിൽസ സഹായം തേടുന്നു. തിരുനല്ലൂർ തെക്കേകരി തോട്ടുകട ആന്റണിയുടെയും ലിൻസിയുടെയും മകളാണ് ആൻ മരിയ. ലിൻസിയുടെ പ്രസവത്തോടനുബന്ധിച്ചു നടന്ന ശസ്ത്രക്രിയയിലെ അണുബാധയാണ് ആൻ മരിയയെ രോഗിയാരക്കിയത്.

ജനിച്ച നാൾ മുതൽ അപസ്മാര ലക്ഷണങ്ങളും സംസാരവൈകല്യവും കാണിച്ച ആന്‍ മരിയയ്ക്ക് ഏതാനും നാളുകളായി രോഗം കലശലാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിൽസിച്ചെങ്കിലും ഭേദമായില്ല. എട്ട് സെന്റിലെ കൂരയിൽ കഴിയുന്ന മേസ്തിരി പണിക്കാരനായ ആന്റണിക്ക് ചികിൽസ ചിലവുകൾ താങ്ങാനാവുന്നതല്ല. ആൻ മരിയയുടെ ചികിൽസ നിധിയിലേക്ക് സഹായം നൽകുന്നതിന് കേരള ഗ്രാമീൺ ബാങ്കിന്റെ ചേർത്തല ശാഖയിൽ ആന്റണിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ–40558100005473.
IFSC CODE- KLGB0040558.
ഫോൺ: 9961317378.

Your Rating: