Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നശേഷിയുള്ള സഹോദരങ്ങൾ കാരുണ്യം തേടുന്നു

anu-meenu

കോട്ടയം ∙ മഴക്കാലം എത്തിയതോടെ ആകെ ദുരിതത്തിലാണ് മീനുവും അനുക്കുട്ടനും. കോടിമത അറയ്ക്കൽ ചിറ പി.ജെ. മോളിയുടെ മക്കളാണ് മീനുവും അനുക്കുട്ടനും. ജൻമനാ ഭിന്നശേഷിയുള്ളവരായി ജനിച്ച മീനുക്കുട്ടിക്ക് 24 വയസും അനുക്കുട്ടന് 27 വയസുമുണ്ട്.

സ്വയം ജോലി കണ്ടെത്തി കുടുംബം പോറ്റാനുള്ള ശേഷി ഇവർക്കില്ലാത്തതിനാൽ കുടുംബം ഇപ്പോൾ നിത്യദാരിദ്രത്തിലാണ്. നാട്ടുകാരുടെ സഹായം കൊണ്ട് ഒരു ചെറിയ വീടിന്റെ പണി തുടങ്ങിയെങ്കിലും അതു പൂർത്തിയായിട്ടില്ല. മീനുക്കുട്ടിയുടെയും അനുക്കുട്ടന്റെയും മരുന്നിനും ചികിൽസയ്ക്കുമായി കുറഞ്ഞത് 6000 രൂപയെങ്കിലും വേണം. സുമനസുകൾ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

എസ്ബിടി കോടിമത ശാഖയിൽ പി. ജെ. മോളി എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. (നമ്പർ 67011314779) ഐഎഫ്എസ്‌സി – എസ്ബിടിആർ0000379. ഫോൺ: 7736381745