Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശോകൻ സുമനസുകളുടെ സഹായം േതടുന്നു

Asokan

പാലാ∙ മീനച്ചിൽ കടയം ഉറുമ്പിൽ അശോകൻ സുമനസുകളുടെ സഹായം േതടുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്ന അശോകൻ (51)ജോലിയ്ക്കിടെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥയിലാണ്. വീഴ്ചയെ തുടർന്ന് കഴുത്തിനു പിന്നിൽ മുഴയുണ്ടായി. ചില സമയങ്ങളിൽ ചലനശേഷി നഷ്ടപ്പെടുന്ന സ്ഥിതിയാണ്. വീഴ്ചയിൽ ഹൃദയത്തിൽ നിന്നുള്ള ഞരമ്പിന് ക്ഷതമുണ്ടായതാണ് മുഴയ്ക്ക് കാരണമെന്നും സർജറി നടത്തണമെന്നും ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.

വിലകൂടിയ മരുന്നുകൾ കഴിച്ചാണ് ഇപ്പോൾ മുൻപോട്ട് പോകുന്നത്. ദരിദ്ര കുടുംബാംഗമായ അശോകൻ ഭാര്യയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. സാമ്പത്തിക പരാധീനത കാരണം സർജറി നടത്താൻ സാധിക്കുന്നില്ല. ഇതുവരെയുള്ള ചികിത്സകൾ നല്ലവരായ സുഹൃ‌ത്തുക്കളുടെയും മറ്റും കാരുണ്യം കൊണ്ടാണ് നടത്തിയത്. വളരെയേറെ ചെലവു വരുന്ന സർജറിയ്ക്ക് സുമനസുകളുടെ സഹായം തേടുകയാണ് അശോകൻ. മൂന്നു സെന്റ് സ്ഥലവും ചെറിയ വീടും മാത്രമാണ് സ്വന്തമായുള്ളത്. ഫോൺ: 9562619588,

ബാങ്ക്: എസ്ബിടി

അക്കൗണ്ട് നമ്പർ: 67349738024

എഎഫ്സി കോഡ‍്: എസ്ബിടിആർ0000120.

Your Rating: